എസ്.ഐ സി.തമ്പാന് കേരളാ പോലീസ് അസോസിയേഷന്റെ ആദരവ്.

തളിപ്പറമ്പ്: രാജ്യത്ത് പുതുതായി നിലവില്‍ വന്ന ക്രിമിനല്‍ നിയമങ്ങളേക്കുറിച്ച് പോലീസ്ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കിയ എസ്.ഐ.സി.തമ്പാന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തില്‍ ആദരവ്.

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിന്യം തുടങ്ങിയ നിയമങ്ങളേക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അവശ്യമായ പരിശീലനക്ലാസുകള്‍ നല്‍കിയതിനാണ് ആദരവ്.

കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ ഉത്തരമേഖലാ പോലീസ് ഐ.ജി കെ.സേതുരാമന്‍ മൊമന്റോ നല്‍കിയാണ് ആദരിച്ചത്.

കുറ്റാന്വേഷണ മികവിന് ദേശീയ-സംസ്ഥാന പോലീസ് ബഹുമതികള്‍ക്ക് അര്‍ഹനായ ഇദ്ദേഹം തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിലാണ് സേവനമനുഷ്ഠിക്കുന്നത്. ആലക്കോട് സ്വദേശിയാണ്.