രാമായണ മനനസത്രം സംഘടിപ്പിച്ചു, കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: രാമായണമാസാചരണത്തിന്റെ ഭാഗമായി തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി തുളസി ഹാളില്‍രാമായണ മനനസത്രം സംഘടിപ്പിച്ചു.

തളിപ്പറമ്പ് നഗരസഭാ വൈസ്‌ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

സി.സുരേന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

അഡ്വ.എ.വി.കേശവന്‍, എ.ലക്ഷ്മിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

 ഏകദിന രാമായണ ക്വിസ്, രാമായണ പാരായണ മത്സരം, ആദരിക്കല്‍, പുരസ്‌കാര വിതരണം എന്നിവയും നടന്നു.