ബാലകൃഷ്ണന്‍ പൊറ്റക്കാടിന്റെ ഗാന്ധര്‍വ്വം@46.
എ.ആര്‍.കിഴുത്തള്ളി കഥ, തിരക്കഥ, സംഭാഷണം രചിച്ച് നിര്‍മ്മിച്ച സിനിമയാണ് ഗാന്ധര്‍വ്വം.
ബി.കെ.പൊറ്റക്കാട്(ബാലകൃഷ്ണന്‍ പൊറ്റക്കാട്) സംവിധാനം ചെയ്ത ഈ സിനിമ 46 വര്‍ഷം മുമ്പ് 1978 ജനുവരി 6-നാണ് റിലീസ് ചെയ്തത്.
പ്രേംനസീര്‍, വിന്‍സെന്റ്, സുകുമാരന്‍, അടൂര്‍ഭാസി, ബഹദൂര്‍, മേജര്‍ സൗന്ദരരാജന്‍, പ്രതാപചന്ദ്രന്‍, അബ്ബാസ്, പോള്‍ വെങ്ങോല, കെടാമംഗലം അലി, സാം, സുജാത, സുമിത്ര, സുകുമാരി, ടി.ആര്‍.ഓമന, സാധന, റാണി, ശ്രീവിജയ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
ക്യാമറ കൃഷ്ണന്‍കുട്ടിനായര്‍, എഡിറ്റര്‍ കെ.ശങ്കുണ്ണി.
സി.എന്‍.ആര്‍. പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ വിതരണം ചെയ്തത് മാഗ്നാ റിലീസ്.
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് എം.എസ്.ബാബുരാജ്. പരസ്യം-നീതി കൊടുങ്ങല്ലൂര്‍.
ഗാനങ്ങള്‍-
1-അറയില്‍ കിടക്കുമെന്‍-എസ്.ജാനകി.
2-ഈറന്‍ ചിറകുമായ്-യശോദ പാലയാട്.
3-ഇന്ദ്രചാപം മിഴികളില്‍-എല്‍.ആര്‍.ഈശ്വരി.
4-സങ്കല്‍പ്പസാഗരം കടന്ന്-യേശുദാസ്, ബി.വസന്ത.
5-വാടിക്കൊഴിഞ്ഞ-യേശുദാസ്.