ടി.ടി.കെ.ദേവസ്വം പ്രസിഡന്റിനെ മാറ്റിയ തീരുമാനത്തിന് ഹൈക്കോടതിയുടെ ചുവപ്പുകൊടി.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയെ സ്ഥാനത്ത് നിന്ന് നീക്കിയ മലബാര്‍ ദേവസ്വം ബോഡ് ഡപ്യൂട്ടി കമ്മീഷണറുടെ നടപടിക്കെതിരെയുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

ഹരജി പരിഗണിക്കുന്നത് വരെ ടി ടി കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റി യോഗം ചേരുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവായി.

ദേവസ്വം പ്രസിഡന്റിനെ നീക്കാനുള്ള രാഷ്ട്രീയക്കളിക്ക് ഇതോടെ ഹൈക്കോടതി തടയിട്ടിരിക്കയാണ്.