ആളില്ലാത്ത വന്ദേ ഭാരത് കണ്ണൂരേക്ക് നീട്ടണം: ജോസ് ചെമ്പേരി

ചെമ്പേരി: മൂന്നിലൊന്ന് ആളെ വെച്ച് ഓടുന്ന ഗോവ മംഗലാപുരം വന്ദേ ഭാരത് കണ്ണൂര് വരേയോ അല്ലങ്കില്‍ കോഴിക്കോട് വരേയോ നീട്ടണമെന്ന് കേരള കോണ്‍ഗ്രസ്സ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.

മലബാര്‍ ജില്ലകളുടെ വാണിജ്യ തലസ്ഥാനമായ കോഴിക്കോട് വരെ നീട്ടിയാല്‍ വന്ദേ ഭാരത് ലാഭകരമായി ഓടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.