തളിപ്പറമ്പ് നഗരസഭ വികസന സെമിനാര്‍
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന സെമിനാര്‍ ചിറവക്ക് രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
കരട് പദ്ധതി വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം.കെ.ഷബിത അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.പി.മുഹമ്മദ് നിസാര്‍, പി.റെജിലാ, കെ.നബീസ ബീവി, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ ഒ സുഭാഗ്യം, കൊടിയില്‍ സലീം, കെ.വത്സരാജന്‍, ആസൂത്രണകമ്മറ്റി ഉപാധ്യക്ഷന്‍ പി.കെ.സുബൈര്‍, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങിന് നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍ സ്വാഗതവും, സുപ്രണ്ട് സുരേഷ് കസ്തുരി നന്ദിയും പറഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥികള്‍കളെ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി മൊമെന്റോ നല്‍കി ആദരിച്ചു.