അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍

കൊച്ചി: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന്‍ ശ്രീനിവാസന്‍.

തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെ.എസ്.കെ മോഹന്‍, തപസ്യ സെക്രട്ടറിയും സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റുമായ ഷിബു തിലകന്‍ എന്നിവര്‍ ചേര്‍ന്നാണ് നടന് അക്ഷതം കൈമാറിയത്.

നേരത്തെ നടന്‍ ഉണ്ണി മുകുന്ദന്‍, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകന്‍ വിനയന്‍ തുടങ്ങി നിരവധി പേര്‍ക്കും അക്ഷതം കൈമാറിയിരുന്നു.

ഹൈന്ദവരുടെ മിക്ക അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം. ജനുവരി 22നാണ് അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.

പ്രമുഖ നടന്മാരും ചലച്ചിത്ര പ്രവര്‍ത്തകരും പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകും.

രജനികാന്തിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. 

അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍ എന്നിവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.