റബ്ബര്‍ പുകപ്പുര കത്തിനശിച്ചു-2 ലക്ഷം നഷ്ടം

പരിയാരം: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ച് രണ്ട് ലക്ഷം രൂപയോളം നഷ്ടം. കുണ്ടയം കൊവ്വലിലെ നങ്ങ്യാരത്ത് മുജീബ്‌റഹ്‌മാന്റെ വീടിന് പിറകിലെ റബ്ബര്‍പുകപ്പുരയാണ് ഇന്നലെ ഉച്ചയോടെ കത്തിനശിച്ചത്.

റബ്ബര്‍ പുകപ്പുരക്ക് സമീപത്തെ ഒരു തെങ്ങും കത്തിനശിച്ചു. അഞ്ച് ക്വിന്റലോളം റബ്ബറും കത്തിനശിച്ചു.

പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലെത്തിയ സേനാംഗഹ്ങളാണ് തീയണച്ചത്.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുമേഷ്, ജിജേഷ് രാജഗോപാലന്‍, വിഷ്ണു, അഖില്‍, ഡ്രൈവര്‍ രാജന്‍, ഹോം ഗാര്‍ഡുമാരായ മധുസൂതനന്‍, നോബില്‍ ജോസഫ് എന്നിവരും തീയണച്ച സംഘത്തിലുണ്ടായിരുന്നു.