വെള്ളം ഒഴുകിയിട്ട്-39 വര്‍ഷം.

 

എന്‍.എന്‍.പിഷാരടിയുടെ പ്രശസ്തനോവല്‍ വെള്ളം 1985 ല്‍ 39 വര്‍ഷം മുമ്പാണ് ജനുവരി 11 ന് സിനിമയായി പുറത്തിറങ്ങിയത്. വന്‍ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എം.ടി.വാസുദേവന്‍ നായര്‍ മറ്റൊരു എഴുത്തുകാരന്റെ നോവിലിന് തിരക്കഥയും സംഭാഷണവും എഴുതി എന്നത് തന്നെയാണ്. പ്രേംനസീര്‍, മധു, ശ്രീവിദ്യ, കെ.ആര്‍.വിജയ, അടൂര്‍ഭാസി, ബഹദൂര്‍, ഒടുവില്‍, സത്താര്‍, ബാലന്‍.കെ.നായര്‍, ജി.കെ.പിള്ള, പി.കെ.അബ്രഹാം, വില്യം ഡിക്രൂസ്, അരവിന്ദാക്ഷമേനോന്‍, കുഞ്ഞാണ്ടി, ഭാസ്‌ക്കരക്കുറുപ്പ്, മേനക, സുകുമാരി, ആറന്‍മുള പൊന്നമ്മ, ശാന്താദേവി, കോട്ടയം ശാന്ത എന്നിവരാണ് പ്രധാന വേഷങ്ങളില്‍. തെലുങ്ക് നിര്‍മ്മാതാക്കളായ ശ്രീ രാജേശ്വരി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എസ്.എം.ഭക്തവല്‍സലു ആണ് സിനിമ നിര്‍മ്മിച്ചത്. 98 ലെ വെള്ളപ്പൊക്കം ചിത്രീകരിക്കേണ്ടുന്നതിനാല്‍ ചെലവ് താങ്ങാനാവാതെ വന്നതോടെ ഭക്തവലല്‍സലു നിര്‍മ്മാണം ഉപേക്ഷിച്ചു. ഏറെ നാള്‍ കഴിഞ്ഞ് രാമുകാര്യാട്ടിന്റെ മരുമകന്‍ സി.എസ്.മോഹന്‍ ഈ സിനിമ വിലക്ക് വാങ്ങി വീണ്ടും ചിത്രീകരണം തുടങ്ങി. സിനിമ സാമ്പത്തികമായി വലിയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് കടം വീട്ടാനായി സി.എസ്.മോഹന്‍ ദേവന്‍ എന്ന പേരില്‍ നടനായി മാറിയത്. മെല്ലി ഇറാനിയാണ് ക്യാമറ, ചിത്രസംയോജനം എം.എസ്.മണി. കല എസ. കൊന്നനാട്ട്, പരസ്യം-പി.എന്‍.മേനോന്‍. മുല്ലനേഴിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ജി.ദേവരാജന്‍. പശ്ചാത്തലസംഗീതം സലില്‍ ചൗധരി.

ഗാനങ്ങള്‍:

1-കണ്ണാടിക്കൂട്ടിലെ-യേശുദാസ്.
2-കോടനാടന്‍ മലയില്-യേശുദാസ്.
3-പാണ്ട്യാലക്കടവും-യേശുദാസ്.
4-സൗരയൂഥ പഥത്തിലെന്നോ-യേശുദാസ്.
5-സ്വര്‍ഗ്ഗ സങ്കല്‍പ്പത്തിന്‍-പി.സുശീല
6-തക്കം തക്കം താളമിട്ട്-സി.ഒ.ആന്‍ോ
7-വാസനപ്പൂവുകളേ-മാധുരി.