സൗന്ദര്യം കുറവ്-കൂടുതല്‍ സ്ത്രീധനംവേണം- ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ കേസ്.

മയ്യില്‍: ഭാര്യയെ ശാരീരികമായും മാനസികമായും പീഡിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെ മയ്യില്‍ പോലീസ് കേസെടുത്തു.

ചിറക്കല്‍ കൊല്ലറത്തിക്കല്‍ അല്‍ഹാദിയില്‍ അര്‍ഷാദ് പുന്നക്കല്‍(30) ഹസാനത്ത്, റാലിഹത്ത് എന്നിവരുടെ പേരിലാണ് കേസ്.

കൊളച്ചേരി കമ്പില്‍ പന്ന്യങ്കണ്ടിയിലെ സഫൂറാസില്‍ പി.പി.ഫാത്തിമത്തുല്‍ സനയുടെ(22)പരാതിയിലാണ് കേസ്.

2021 മെയ്-21 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് താമസിച്ചുവരവെ സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടും സൗന്ദര്യം കുറഞ്ഞുപോയെന്നും പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി.