അപവാദപ്രചാരണം നടത്തിയതിന് കേസെടുത്തു.
പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.
കുഞ്ഞിമംഗലം എടാട്ടെ മീത്തലെ പുരയില്‍ വി.ജസീലയുടെ പരാതിയിലാണ് കേസ്.
2025 ജനുവരി-28 ന് രാത്രി 7 മുതല്‍ രാത്രി 12 വരെയുള്ള സമയത്ത് എടാട്ട് കോളേജ് ബസ്‌റ്റോപ്പ് മുതല്‍ എടാട്ട് ഈസ്റ്റ് വരെയുള്ള
റോഡരികില്‍ രാഷ്ട്രീയ വിദ്വേഷം കാരണം അപവാദം പ്രചരിപ്പിച്ചുള്ള നോട്ടീസുകള്‍ വിതറിയെന്നാണ് പരാതി.