കനത്തമഴയില്‍ മരങ്ങള്‍ കടപുഴകി-വന്‍ നാശനഷ്ടം.

പന്നിയൂര്‍: കാറ്റിലും മഴയിലും കനത്ത നാശനഷ്ടം.

പന്നിയൂര്‍ ചെറുകര, പാറോക്കാട് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും റോഡില്‍ മരങ്ങള്‍ പൊട്ടിവീണും ഇലക്ട്രിക് പോസ്റ്റുകള്‍ വീണും ഗതാഗത തടസമുണ്ടായി.

തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗനിരക്ഷാസേന ഗതാഗത മരങ്ങള്‍ മുറിച്ചുനീക്കി തടസ്സം ഒഴിവാക്കി.

റബ്ബര്‍മരങ്ങള്‍ ഉള്‍പ്പെടെ 150 ലേറെ മരങ്ങള്‍ റോഡിലും പറമ്പുകളിലുമായി പൊട്ടിവീണു.

ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം.

സേനാംഗങ്ങളായ ടി.വിജയ്, എ.എഫ്. ഷിജോ, പി.വിപിന്‍, പി.കെ. ധനഞ്ജയന്‍, പി. ചന്ദ്രന്‍ എന്നിവരും വൈദ്യുതി വകുപ്പ് ഉദ്യോസ്ഥരും നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നു.