ഹൈമാസ്റ്റ് ലാമ്പ്-കൗണ്‍സിലിന് മുന്നിലെത്തി പാസാവുന്നത് തടയാന്‍ ശ്രമം നീക്കം പൊളിച്ച് വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍.
കെ.സുധാകരന്‍ എം.പി തളിപ്പറമ്പ് നഗരസഭക്ക് 3 ഹൈമാസ്റ്റ് ലാമ്പുകള്‍ അനുവദിച്ചു.
തളിപ്പറമ്പ്: ഹൈമാസ്റ്റ് ലാമ്പ് അനുവദിച്ചതിന് പാരവെക്കാന്‍ നടന്ന നീക്കം വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ പരാജയപ്പെട്ടു.

കെ.സുധാകരന്‍ എം.പി തളിപ്പറമ്പ് നഗരസഭയില്‍ അനുവദിച്ച മൂന്ന് ഹൈമാസ്റ്റ് വിളക്കുകള്‍ അംഗീകരിക്കുന്നത് ഇന്ന് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആദ്യം അംഗീകാരത്തിന് വന്നിരുന്നില്ല.
ഇത് ശ്രദ്ധയില്‍പെട്ട വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ സെക്രട്ടെറിയുടെ ശ്രദ്ധയില്‍പെടുത്തിയാണ് അംഗീകരിച്ച് പാസാക്കിയത്.
ഇന്നത്തെ കൗണ്‍സിലില്‍ ഇത് പാസാകാതിരുന്നെങ്കില്‍ ഫണ്ട് ലാപ്‌സാവുമായിരുന്നു.
തൃച്ചംബരം കുഞ്ഞരയാല്‍, തളിപ്പറമ്പ് മല്‍സ്യമാര്‍ക്കറ്റ്, കുപ്പം ബോട്ട്കടവ് എന്നിവിടങ്ങളിലാണ് വിളക്കുകള്‍ അനുവദിച്ചത്.
ഒരു ഹൈമാസ്റ്റ് ലാമ്പിന് 5,41,000 എന്ന കണക്കില്‍ 16,23,000 രൂപയാണ് കെ.സുധാകരന്‍ എം.പി അനുവദിച്ചത്.
ഇന്നലെ കളക്ടട്രേറ്റില്‍ നിന്നും അംഗീകാരം താമസിപ്പിക്കാനുള്ള നീക്കവും നടന്നിരുന്നതായാണ് വിവരം.
ഇത് ഉള്‍പ്പെടെ കെ.സുധാകരന്റെയും രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും നിരവധി ഹൈമാസ്റ്റ് ലാമ്പുകള്‍ സ്ഥാപിക്കപ്പെടുന്നത് തടയാന്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളും നഗരസഭകളും നടത്തിയ ശ്രമങ്ങല്‍ വിവാദങ്ങളായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ.സുധാകരന്റെ പേരുവെച്ച് ലൈറ്റുകല്‍ സ്ഥാപിക്കപ്പെടുന്നത് തടയാനാണ് നീക്കം നടന്നതെങ്കിലും അത് വിജയിച്ചില്ല.
