അബ്ദുള്ളയും കുടുംബവും വയനാട് ടൂറില്‍-കള്ളന്‍ 1200 ദിര്‍ഹാം അടിച്ചുമാറ്റി.
തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് 1200 ദിര്‍ഹാം കവര്‍ച്ച ചെയ്തതായി പരാതി.
വയനാട്ടില്‍ ടൂറിന് പോയി തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് 1200 ദിര്‍ഹാം(30,000 രൂപ) കവര്‍ച്ച നടത്തിയതായി . കണ്ടത്.
ചെനയന്നൂരിലെ പി.കെ.അബ്ദുള്ളയാണ്(39) ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.
നവംബര്‍ 3 ന് അബ്ദുള്ളയും കുടുംബവും വയനാട്ടിലേക്ക് പോയിരുന്നു.
ഇന്നലെ രാത്രി 8 ന് തിരികെ വന്നപ്പോഴാണ് കളവ് നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.