സാമ്പത്തികസംവരണത്തെ കോണ്‍ഗ്രസ് അനുകൂലിക്കുന്നു-കെ.സുധാകരന്‍ എം.പി.
തളിപ്പറമ്പ്: സാമ്പത്തികസംവരണത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകന്‍ എം.പി.
തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഇത് നിലവിലുള്ള സംവരണത്തെ ഒരു തരത്തിലും ബാധിക്കരുതെന്നും കെ.സുധാകരന്‍ പറഞ്ഞു.
മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട സാമ്പത്തിക സംവരണം അനുവദിക്കേണ്ടത് കേവലം സാമൂഹ്യനീതി
മാത്രമാണെന്നും സുപ്രീംകോടതി വിധി സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും തങ്ങള്‍ക്ക് എതിരായ സത്യങ്ങള്‍ പുറത്തുവിടുന്ന മാധ്യമങ്ങളെ ഗെറ്റൗട്ടടിക്കുന്ന നേതൃത്വം ആരായാലും
പൊതുസമൂഹത്തിന് അത് പുച്ഛത്തോടെ മാത്രമേ കാണാനാവൂ എന്നും ഗവര്‍ണറുടെ മാധ്യമവിലക്കിനെ പരാമര്‍ശിച്ച് സുധാകരന്‍ പ്രതികരിച്ചു.
ആര്യാ രാജേന്ദ്രന്‍ പാര്‍ട്ടി സെക്രട്ടെറിക്ക് കത്തയച്ച സംഭവത്തില്‍ കാപട്യത്തിന്റെ അഭ്യാസപ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും സ്വാധീനം കൊണ്ട് ജോലി ലഭിക്കുന്ന നെറികെട്ട രീതി ഒഴിവാക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു.
ആര്യയുടെ കത്ത് വ്യാജ കത്താണെങ്കില്‍ പരാതി നല്‍കേണ്ടത് പോലീസിലാണെന്നും, അല്ലാതെ പാര്‍ട്ടിക്കല്ലെന്നും കെ.സുധാകരന്‍ പ്രതികരിച്ചു.