ഗാര്‍ഹിക പീഡനം ഫാത്തിമയുടെ പരാതി-ഭര്‍ത്താവ് ഷംസീറിനും റുഖിയ, ആയിഷ, അരിഫ, നിസാം എന്നിവര്‍ക്കെതിരെയും കേസ്.
തളിപ്പറമ്പ്: ഗാര്‍ഹിക പീഡനം, ഭര്‍ത്താവിനും നാല് ബന്ധുക്കള്‍ക്കുമെതിരെ കേസ്.
കരിമ്പം ചവനപ്പുഴ ഇ.ടി.സി റോഡിലെ മുട്ടുക്കാരന്‍ വീട്ടില്‍ എം.ഫാത്തിമയുടെ(23) പരാതിയിലാണ് ഭര്‍ത്താവ് ഷംസീര്‍ ബന്ധുക്കളായ റുഖിയ, ആയിഷ, അരിഫ, നിസാം എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്.
2020 ഒക്ടോബര്‍ 31 ന് വിവാഹിതരായ ഇരുവരും കുറ്റ്യേരിയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കവെ പരാതിക്കാരിയുടെ 7 പവന്‍
സ്വര്‍ണം കൈക്കലാക്കിയ പ്രതികള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.