സ്വകാര്യവ്യക്തി മണ്ണെടുത്തു-പണികിട്ടിയത് നാട്ടുകാര്‍ക്കും അഗ്നിശമനസേനക്കും.
പരിയാരം: സ്വകാര്യവ്യക്തി റോഡരികില്‍ നിന്ന് മണ്ണെടുത്തപ്പോള്‍ മണ്‍തിട്ടയിടിഞ്ഞു, ജെ.സി.ബി വെച്ച് നീക്കിയിട്ടും, റോഡില്‍ ചെളി പരന്നൊഴുകി.
പാച്ചേനി-അരിപ്പാമ്പ്ര റോഡില്‍ തിരുവട്ടൂര്‍ എ.എല്‍.പി സ്‌ക്കൂളിന് സമീപം ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
റോഡിലെ കയറ്റത്തില്‍ മണ്ണിടിഞ്ഞ് റോഡില്‍ മണ്ണു ചെളിയും കൊണ്ട് വാഹനങ്ങള്‍ക്ക് തടസ്സം നേരിടുകയും ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ അഗ്നിശമനസേനയെ വിളിച്ചത്.
തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സേന വെള്ളം പമ്പ് ചെയ്തും മണ്ണ് നീക്കിയും ഗതാഗതം സുഗമമാക്കി.
സേനാംഗങ്ങളായ കെ.വി.രാജീവന്‍, പി.ശ്രീകാന്ത്, കെ.മധുസൂദനന്‍, പി.ചന്ദ്രന്‍ എന്നീ സോനാംഗങ്ങള്‍ പങ്കെടുത്തു.
ഏകദേശം ഒരു കിലോമീറ്റര്‍ ദുരത്തോശം റോഡില്‍ ചെളിപുതഞ്ഞത് യാത്രക്കാര്‍ക്ക് ദ്രോഹമായി മാറി.