ബി.ജെ.പി, വി.എച്ച്.പി, ബി.എം.എസ്-കൊടിമരങ്ങള്‍ തകര്‍ത്തു-

തളിപ്പറമ്പ്: തൃച്ചംബരത്ത് ബി.ജെ.പിയുടെ അധീനതയിലുള്ള സ്ഥലത്ത് ഉയര്‍ത്തിയ പതാകകള്‍ നശിപ്പിച്ചതായി പരാതി.

ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപത്തെ സ്ഥലത്ത് ഉയര്‍ത്തിയ ബി.ജെ.പി., വി.എച്ച്.പി, ബി.എം.എസ് എന്നീ സംഘടനകളുടെ പതാകകളും കൊടിമരങ്ങളും അതിക്രമിച്ച് കയറി നശിപ്പിച്ചതായാണ് പരാതി.

5 ന് രാത്രി പത്തരക്കും ആറിന് പുലര്‍ച്ചെ നാലിനും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്ന് കരുതുന്നു.

ബി.ജെ.പി മണ്ഡലം ജന.സെക്രട്ടെറി എ അശോക് കുമാറിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

സമൂഹവിരുദ്ധര്‍ സമാധാനം തകര്‍ക്കുന്നതിന് വേണ്ടി മന:പൂര്‍വ്വം നടത്തിയ അക്രമമെന്നാണ് സംശയിക്കുന്നത്.