പൊറോട്ടത്തല്ല്– തളിപ്പറമ്പ് പോലീസ് 2 പേര്‍ക്കെതിരെ കേസെടുത്തു-
തളിപ്പറമ്പ്: തളിപ്പറമ്പിലും പൊറോട്ടയുടെ പേരില്‍ തല്ല്, രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കപ്പാലത്തെ പഞ്ചാര സുബൈര്‍, ഞാറ്റുവയലിലെ റഷീദ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ഞാറ്റുവയല്‍ ചാവുറീന്‍ ഹൗസില്‍(ഫാത്തിമ മന്‍സില്‍)അക്ബറിന്റെ പരാതിയിലാണ് കേസ്.
നാലിന് രാത്രി 9.15 ന് ഞാറ്റുവയലില്‍ അക്ബര്‍ നടത്തുന്ന പൊറോട്ട സെന്റില്‍ അതിക്രമിച്ച് കടന്ന് അക്ബറിനെയും ജോലിക്കാരന്‍ സദ്ദാമിനേയും മര്‍ദ്ദിച്ചതായാണ് പരാതി.
റഷീദ് ആവശ്യപ്പെട്ട പൊറോട്ട മറ്റൊരാള്‍ക്ക് ക്യൂ മറികടന്ന് നല്‍കി എന്നാരോപിച്ചായിരുന്നു ആക്രമം.