സൂക്ഷിക്കുക-കള്ളന്‍ അരികിലുണ്ട്-പരിയാരം പഞ്ചായത്തില്‍ മൂന്ന് കവര്‍ച്ച-29 പവനും 60,000 രൂപയും.

പരിയാരം: പരിയാരത്ത് ആളില്ലാത്ത വീടുകളില്‍ മോഷ്ടാക്കല്‍ വിലസുന്നു, ഇരിങ്ങലില്‍ വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ച്ച നടത്തി.

ഇരിങ്ങലിലെ കീരന്റകത്ത് മുഹ്‌സിനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

ഭര്‍ത്താവ് സക്കരിയ്യ ബംഗളൂരുവില്‍ കച്ചവട ആവശ്യത്തിന് പോയതിനാല്‍ വീട് പൂട്ടി തൊട്ടടുത്ത സഹോദരന്റെ വീട്ടില്‍ പോയതായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് മനസിലായത്.

പരിയാരം പോലീസില്‍ പരാതി നല്‍കി. ഇന്നലെ കുപ്പം മുക്കുന്നിലെ വീട്ടിലും ചെനയന്നൂരിലെ വീട്ടിലും മോഷണം നടന്നിരുന്നു.

ഒരേ ദിവസം ആളില്ലാത്ത വീടുകളില്‍ കവര്‍ച്ച നടന്നത് നാട്ടുകാരെ ഞെട്ടിച്ചിരിക്കയാണ്.

മോഷണം നടന്ന മൂന്ന് സ്ഥലങ്ങളും പരിയാരം പഞ്ചായത്ത് പ്രദേശത്താണ്.

ചെനയന്നൂരിലെ കവര്‍ച്ചയില്‍ തളിപ്പറമ്പ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

ആകെ 29 പവന്‍ സ്വര്‍ണാഭരണങ്ങളും 60,000 രൂപയുമാണ് മോഷ്ടാക്കള്‍ മൂന്നിടങ്ങളില്‍ നിന്നുമായി കൊണ്ടുപോയത്.