തിരിതെളിഞ്ഞു, ആരവമുണര്‍ന്നു-തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവം കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് സബ്ജില്ലാ സ്‌കൂള്‍ കലോല്‍സവം മൂത്തേടത്ത് എച്ച്.എസ്.എസില്‍ കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാഥിതിയായിരുന്നു.

സംഘാടകസമിതി ചെയര്‍മാനും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലീങ്കില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

സി.എം.കൃഷ്ണന്‍, പി.ഗീത ടീച്ചര്‍, ടി.ഷീബ, പി.ശ്രീമതി, സുനിജ ബാലകൃഷ്ണന്‍, വി.എം സീന, കെ.പി.ഖദീജ, പി.പി മുഹമ്മദ് നിസാര്‍, എസ്.കെ നളിനാക്ഷന്‍ മാസ്റ്റര്‍, ടി.വി വിനോദ്, ജി.ഗിരീഷ്, എ.നിഷ, എ.ദേവിക ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

നൂറോളം സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തോളം കുട്ടികള്‍ പ്രതിഭകള്‍ കലോല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

9 ന് നടക്കുന്ന സമാപന സമ്മേളനം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.