രാമരാജ്യ രഥയാത്ര-ഹിന്ദുമഹാസംഗമം നാളെ കണ്ണൂരില്‍-

വൈകുന്നേരം 3 ന് രഥയാത്രക്ക് തൃച്ചംബരം പെട്രോള്‍പമ്പിന് സമീപവും ചെറിയ സ്വീകരണമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

 

തളിപ്പറമ്പ്: രാമരാജ്യ രഥയാത്ര ഹിന്ദുമഹാസംഗമം നാളെ കണ്ണൂരില്‍ നടക്കും.

ഒക്ടോബര്‍ അഞ്ചിന് ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ അയോദ്ധ്യയില്‍ നിന്നാണ് രഥയാത്ര ആരംഭിച്ചത്.

27 സംസ്ഥാനങ്ങളിലൂടെ 15,000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് 60 ദിവസം കൊണ്ട് യാത്ര ഡിസംബര്‍ 3 ന് അയോദ്ധ്യയില്‍ തിരിച്ചെത്തുക.

ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ ജന.സെക്രട്ടെറി ശക്തി ശാന്താനന്ദ മഹര്‍ഷി നയിക്കുന്ന യാത്രക്ക് നാളെ വൈകുന്നേരം 5 ന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ മിഥിലാപുരിയിലാണ് സ്വീകരണം.

കുരുക്ഷേത്ര പ്രകാശന്‍ മേധാവി കാ.ഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഡോ.വി.എസ്.ഷേണായി അധ്യക്ഷത വഹിക്കും.

വണ്ടൂര്‍ ആഞ്ജനേയാശ്രമം മഠാധിപതി ബ്രഹ്മചാരി അരുണ്‍ജി ആമുഖപ്രഭാഷണം നടത്തും.

ആര്‍ഷ വിദ്യാസമാജത്തിലെ അചാര്യ മനോജ് ജി, ഹിന്ദു ഐക്യവേദി നേതാവ് രാജേഷ് നാദാപുരം, ശക്തിശാന്താനന്ദ മഹര്‍ഷി, കെ.ജസിനിത്ത് എന്നിവര്‍ പ്രസംഗിക്കും.

കെ.രവീന്ദ്രന്റെ രാമായണപാരായണത്തോടെയാണ് പരിപാടി ആരംഭിക്കുക.

വൈകുന്നേരം 3 ന് രഥയാത്രക്ക് തൃച്ചംബരം പെട്രോള്‍പമ്പിന് സമീപവും ചെറിയ സ്വീകരണമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.