ഡിസമ്പര്‍ 10 അന്താരാഷ്ട്ര മനുഷ്യാവകാശദിനം- ടിബറ്റന്‍ സ്വയംഭരണം ഇനിയുമെത്ര അകലെ

ടി. രമേഷ് പയ്യന്നൂര്‍

ഹിമാലയസാനുക്കളില്‍ നൂറ്റാണ്ടുകളായി സ്വച്ചന്ദം വിഹരിച്ച ബുദ്ധന്റെ അഹിംസാസിദ്ധാന്തം മുഖമുദ്ര അണിഞ്ഞ ഒരു ഗോത്രജനത. ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടി 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അധികാരമേറ്റപ്പോള്‍ ടിബത്തന്‍ ജനതയുടെ സ്വച്ഛന്ദവിഹാരത്തിനും ക്രമേണ അവരുടെ അസ്തിത്വത്തെ ഇല്ലാതാക്കുന്ന അവസ്ഥയും 1950 കളില്‍ സംജാതമായി. പഴയ ചൈനീസ് മാടമ്പി ചെങ്കിസ്ഖാന്റെ സാമ്രാജ്യത്വ വിപുലീകരണം തന്നെയാണ് ടിബറ്റിനോട് മാത്രമല്ല, ചൈനയുടെ അതിര്‍ത്തിയിലുള്ള തായ്വാന്‍, കംബോഡിയ, വിയറ്റ്നാം, ജപ്പാന്‍, ഇന്ത്യ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വെട്ടി പിടിക്കുന്ന പ്രവണതക്ക് തുടക്കം കുറിക്കുകയും ഇപ്പോഴും അനസൂയം തുടരുകയുമാണ്.

ടിബറ്റന്‍ ആസ്ഥാനമായ ലാസയിലെ ദലൈലാമയുടെ കൊട്ടാരവും, ഭരണസിരാ കേന്ദ്രവും കൈയേറുന്നതിനു മുന്‍പ് തന്നെ നിരവധി ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും ബൗദ്ധപഠന കേന്ദ്രങ്ങളും തച്ചു തരിപ്പണമാക്കുകയും ആയിരക്കണക്കിന് ലാമമാരെയും ടിബറ്റന്‍ ജനതയെയും വധിച്ചുകൊണ്ട് പതിനാലാമത് ദലൈലാമയെ കൊലപ്പെടുത്തി കൊണ്ട് ടിബറ്റ് പൂര്‍ണ്ണമായും കൈയടക്കാനുള്ള ചൈനീസ് ഗവണ്മെന്റിന്റെ ഗൂഢപദ്ധതി മനസിലാക്കിയ ചെറുതാണെങ്കിലും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ടിബറ്റന്‍ സൈന്യം ദലൈലാമയെ രക്ഷപെടുത്തി നോര്‍ത്ത് ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. അന്താരാഷ്ട്രസമൂഹം വാക്കുകളാല്‍ ഈ നീച പ്രവര്‍ത്തിയെ എതിര്‍ത്തെങ്കിലും ശക്തനോട് വിധേയത്വം എന്ന നിലപാട് സ്വീകരിക്കുന്നതാണ് കണ്ടത്. ലാസയില്‍ നിന്നും മൈലുകള്‍ താണ്ടി പതിനാലാമത് ദലൈലാമ (ടിബറ്റന്‍ ജനതയുടെ ആധ്യാത്മിക നേതാവും ഭരണ നേതാവും) അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ അവര്‍ക്കൊരു താവളം നല്‍കുകയും ടിബറ്റന്‍ സംസ്‌കാരവും ടിബറ്റന്‍ ഭരണവും, അവര്‍ക്കതൊരുതുണയായി. ടിബറ്റന്‍ വിദ്യാഭ്യാസവും നടപ്പിലാക്കാന്‍

ലോകത്തെമ്പാടുമുള്ള ടിബറ്റന്‍ ജനതയുടെ കേന്ദ്രബിന്ദുവായി കഴിഞ്ഞ 64 വര്‍ഷങ്ങളായി ധര്‍മ്മശാല പ്രവര്‍ത്തിക്കുന്നു. പലസ്തീനും ഇസ്രയേലിന്റെയും സംരക്ഷണത്തിനും അവകാശത്തിനും വേണ്ടി ലോകജനത വാദമുഖങ്ങള്‍ ഉന്നയിക്കുമ്പോള്‍ അന്താരാഷ്ട്ര മനുഷ്യാവകാശദിനം കടന്നു വരുമ്പോള്‍ നമുക്ക് വൈകാരിക ബന്ധമുള്ള, ആത്മ ബന്ധമുള്ള ഈ വേരറുക്കപെട്ട ജനതയ്ക്ക് വേണ്ടി ഇന്ത്യക്കകത്തും പുറത്തും നിന്ന് നമ്മുടെ നയതന്ത്ര ബന്ധങ്ങള്‍ ചലിപ്പിക്കുന്നതിനുള്ള അമാന്തത തുടരരുത്. കുറഞ്ഞത് ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിന്റെ ഫലമായി ചക്മ സ്വയംഭരണം എന്ന നടപടിയെങ്കിലും ടിബറ്റന്‍ സമൂഹത്തിന്റെ ഹസ്തിനപുരത്തിലെ ഭരണാധികാരികളില്‍ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ