മാരകലഹരി ഗുളികകളുമായി യുവാവ് എക്‌സൈസ് പിടിയില്‍–

ഇരിട്ടി: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.

കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ താണ ഗവ.ആയുര്‍വേദ ഹോസ്പിറ്റലിനടുത്ത് താമസിക്കുന്ന സി.ഹാഷിഫ് (41) പിടിയിലായത്.

ഇയാളില്‍ നിന്നും 400 ട്രമഡോള്‍ ഗുളികകള്‍ (137.2 ഗ്രാം) പിടിച്ചെടുത്തു.

ഗുളികകള്‍ കടത്തിക്കൊണ്ടു വന്ന ഹുണ്ടായ് ക്രെറ്റ കാറും കസ്റ്റഡിയിലെടുത്തു.

ക്യാംപസുകളിലും യുവാക്കള്‍ക്കിടയിലും വിതരണം ചെയ്യുന്നതിന്നായി എത്തിച്ചതാണ് ഗുളികകളെന്ന് എക്‌സൈസ് പറഞ്ഞു.

വേദന സംഹാരിയായി ഉപയോഗിക്കുന്നതാണ് ഈ ഗുളികകളത്രെ. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഷാജി, പ്രിവന്റീവ് ഓഫീസര്‍ ടി.കെ.വിനോദന്‍,

എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ഒ.നിസാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ബാബുമോന്‍ ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മധു പുത്തന്‍ പറമ്പില്‍, കെ.രമീഷ് എന്നിവര്‍ പങ്കെടുത്തു.