കെ.വി.ടി.മുഹമ്മദ്കുഞ്ഞി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ പ്രസിഡന്റ്.
തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ 4-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം തളിപ്പറമ്പ് ഡ്രിംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു.
പ്രസിഡന്റ് കെ.വി.ടി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ക്രിന്‍ഫ്ര മട്ടന്നൂര്‍ സ്‌പെഷല്‍ താഹസില്‍ദാര്‍ [ ലാന്റ് അക്വിസിഷന്‍ ] പി.സി.സാബു ഉദ്ഘാടനം ചെയ്തു.
രജനിരമാനന്ദ്, കെ.വി.മഹേഷ്, മാവില പത്മനാഭന്‍, വി.ബി.കുബേരന്‍ നമ്പൂതിരി, പി.ഗംഗാധരന്‍, സി.വി.സോമനാഥന്‍, നൗഷാദ് ബ്ലാത്തുര്‍, ഇ.വി.സുരേശന്‍, കെ.ലക്ഷ്മണന്‍, കെ.വി.ഗോവിന്ദന്‍കുട്ടി, കുഞ്ഞമ്മ തോമാസ്, വാഹിദ് പനാമ, വി.അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു.
2023-24 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും ജനറന്‍ ബോഡി യോഗം അംഗീകരിച്ചു.
പി.വി സജീവന്‍ റിട്ടേണിങ്ങ് ഓഫിസറായി 2024-25 വര്‍ഷ പുതിയ ഭരവാഹികളെ തിരഞ്ഞെടുത്തു.
കെ.വി.ടി.മുഹമ്മദ് കുഞ്ഞി(പ്രസിഡന്റ്), പി.ഗംഗാധരന്‍, സി.വി.ഫൈസല്‍(വൈസ് പ്രസിഡന്റുമാര്‍), മാവില പത്മനാഭന്‍(സെക്രട്ടെറി), വി.ബി.കുബേരന്‍ നമ്പൂതിരി, പ്രമീള രാജന്‍(ജെ.സെക്രട്ടെറിമാര്‍), ഐ.വി.കുഞ്ഞിരാമന്‍(ട്രഷറര്‍).