അനുഗ്രഹം തേടി കടന്നപ്പള്ളി കടന്നപ്പള്ളിയിലെത്തി.
പിലാത്തറ: നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പതിവ് പോലെ ഇത്തവണയും സത്യപ്രതിജ്ഞക്ക് മുമ്പായി ഗുരുനാഥന്റെയും സപ്രവര്‍ത്തകരുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ജന്മനാടായ കടന്നപ്പള്ളിയില്‍ എത്തി.
ഇന്ന് കാലത്ത് ചന്തപ്പുരയില്‍ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കണ്ടോന്താര്‍ ഇടമന യു.പി.സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന കെ.ദാമോദരന്‍ മാസ്റ്ററെ കണ്ട് അനുഗ്രഹം വാങ്ങി.
തുടര്‍ന്ന് കടന്നപ്പള്ളിയിലെ പാര്‍ട്ടി ആസ്ഥാനമായ സി.എച്ച്.ഹരിദാസ് സ്മാരക മന്ദിരത്തില്‍ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും കണ്ട് സംസാരിച്ച് ആശംസകള്‍ ഏറ്റുവാങ്ങിയാണ് കടന്നപ്പളളി മടങ്ങിയത്.
പാര്‍ട്ടി ഭാരവാഹികളായ അഡ്വ: കെ.വി.മനോജ് കുമാര്‍, കെ.വി.ദേവദാസ്, ടി.രാജന്‍, പി.പ്രഭാകരന്‍, എന്‍.പി.ബാലകൃഷ്ണന്‍, കെ.കരുണാകരന്‍, പി.വി.വിമല്‍കുമാര്‍, എം.അജയന്‍, എം.കെ.വിജയന്‍, കെ.ആര്‍.കരുണാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സി.പി.എം.നേതാക്കളായ കെ.പത്മനാഭന്‍, പി.പി.ദാമോദരന്‍, ടി.വി.ചന്ദ്രന്‍ തുടങ്ങിയവരും കടന്നപ്പള്ളിയെ കണ്ട്. ആശംസകള്‍ അറിയിച്ചു.