ജീവനക്കാരന്‍ ആഘോഷഉറക്കത്തില്‍-വെള്ളം കയറി വീടുകള്‍ക്ക് നാശനഷ്ടം.
തളിപ്പറമ്പ്: ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ ആടിക്കുംപാറ ടാങ്ക് ഓഫ് ചെയ്യാന്‍ മറന്നു, വെള്ളം ഇരച്ചെത്തി മൂന്ന് വീടുകളില്‍ വെള്ളം കയറി, കനത്ത നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്.
ജനവാസപ്രദേശമായ ആടിക്കുംപാറയിലെ ഉയര്‍ന്ന സ്ഥലത്തുള്ള ടാങ്കിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ടാങ്ക് നിറഞ്ഞുകഴിഞ്ഞാല്‍ വാല്‍വ് പൂട്ടുന്നതിന് ഇനിടെ 24 മണിക്കൂറും ജീവനക്കാരുണ്ട്.
ഇന്നലെ കൃസ്തുമസ് ആഘോഷം കഴിഞ്ഞ് കാവല്‍ക്കാരന്‍ ഉറങ്ങിപ്പോയതാണ് വെള്ളം പുറത്തേക്കൊഴുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ടാങ്കിന് താഴെ താമസിക്കുന്ന രണ്ടു വീടുകളിലേക്ക് വലിയ ചാലിട്ട് ഒഴുകിയെത്തുകയായിരുന്നു.
പുലര്‍ച്ചെ മൂന്നരയോടെയാണ് വാള്‍വ് അടച്ച് വെള്ളം ഒഴുകുന്നത് തടഞ്ഞത്. മണ്ണും ചരല്‍ക്കല്ലുകളും വീട്ടുമുറ്റത്തേക്കും ഇറയത്തേക്കും ഒഴുകിയെത്തി.
ഇബ്രാഹിം എന്നയാളുടെ വീട്ടുമതില്‍ തകര്‍ത്താണ് വെള്ളം തൊട്ടടുത്ത പി.വി.രാജേഷിന്റെയും കെ.പി.വിനോദിന്റെയും വീടുകളിലേക്ക് കുതിച്ചെത്തിയത്. ഇബ്രാഹിന്റെ വീട്ടിലെ കോഴിക്കൂട് തകര്‍ന്ന് കോഴികള്‍ ചത്തനിലയിലാണ്. രാജേഷിന്റെ വീട്ടുമതിലും തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി അധികൃതരുമായി വാക്കേറ്റത്തിനും തുടര്‍ന്ന് സംഘര്‍ഷത്തിനും മുതിര്‍ന്നു. വിവരമറിഞ്ഞ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി വി.രാഹുല്‍ എന്നിവര്‍ സ്ഥലത്തെത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന വിധത്തില്‍ പെരുമാറിയ ജിവനക്കാര്‍ക്കെതിരെ നടപടി എടുക്കുകയും നാശനഷ്ടം ഉണ്ടായ വീട്ടുകാര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്‍കണമെന്നും വി.രാഹുല്‍ ആവശ്യപ്പെട്ടു.