കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു-കാനം
പരിയാരം: സംസ്ഥാനത്തിന്റെ അധികാരങ്ങളിൽ കൈ കടത്തുകയാണ് കേന്ദ്ര സർക്കാർ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
പരിയാരം കിട്ടേട്ടൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയത്തിലെ തർക്കങ്ങൾ അവസാനിപ്പിച്ച് ഇടതുപക്ഷ ഐക്യം കൊണ്ടുവരണം.
സി.പി ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
കീഴേടത്ത് നാരായണൻ നമ്പ്യാർ സ്മാരക ഹാൾ സി.പി.ഐ ദേശീയ എക്സിക്യുട്ടിവ് അംഗം അഡ്വ.പി സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു.
എ. വി.രതീഷ്, പി.കെ മുജീബ് റഹ്മാൻ , വേലിക്കാത്ത് രാഘവൻ , വി.വി കണ്ണൻ, കോമത്ത് മുരളീധരൻ,
ടി.വി നാരായണൻ ,എം. ശ്രീധരൻ നമ്പ്യാർ, ചാലിൽ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളും അരങ്ങേറി.