30 പവനും 5 ലക്ഷവും പീഡനവും ഏഴുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഗാര്‍ഹിക പീഡനത്തില്‍ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

ചൊറുക്കളയിലെ സല്‍മത്ത് മന്‍സിലില്‍ സി.പി. സല്‍മത്തിന്റെ(24)പരാതിയിലാണ് കേസ്.

2016 ജനുവരി 17 ന് കടമ്പേരിയിലെ മുഹമ്മദ് അഷറഫിനെ വിവാഹം ചെയ്ത് ജീവിച്ചുവരവെ സല്‍മത്തിന്റെ 30 പവന്‍ സ്വര്‍ണവും 5

ലക്ഷം രൂപയും കൈക്കലാക്കുകയും, ഇത് തിരിച്ചുകൊടുക്കാതെ അഷറഫും ബന്ധുക്കളായ റൈഹാനത്ത്, സീനത്ത്, ഷമീമ, സുഹ്‌റ,

ഷെരീഫ്, മെഹ്‌റുഫ് എന്നിവര്‍ ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് കേസ്.