കിണറില്‍ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി
പരിയാരം: കിണര്‍ നിര്‍മ്മാണത്തിനിടയില്‍ കയര്‍പൊട്ടി കിണറിലേക്ക് വീണ യുവാവിനെ പെരിങ്ങോം അഗ്നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി.
പെരിങ്ങോം-വയക്കര പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വങ്ങാട് മുകുന്ദന്‍ എന്നയാളുടെ പുതിയ വീടിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന വീട്ടുകിണറ്റില്‍ റിംഗ് ഇറക്കുന്ന ജോലിയിലേര്‍പ്പെട്ട
രഞ്ചിത്ത് തളിയില്‍ (40)എന്നയാള്‍ തിരികെ കയറുന്നതിനിടയില്‍ കയര്‍ പൊട്ടി കിണറ്റിലേക്ക വീഴുകയും കുഴിക്കാനുപയോഗിക്കുന്ന ചെറിയ കമ്പി പാര തുടയില്‍ തുളച്ചു കയറുകയും ചെയ്തിരുന്നു.
ഇദ്ദേഹത്തെ രക്ഷിക്കാന്‍ ഒരാള്‍ കിണറ്റിലിറങ്ങിയിട്ടുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ജെ. ജഗന്‍ കിണറിലിറങ്ങി റെസ്‌ക്യൂ വലയില്‍ കയറ്റുകയും നാട്ടുകാരും സേനാംഗങ്ങളും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
രഞ്ചിത്തിനെ രക്ഷിക്കാനിറങ്ങിയ ആളെയും കരയിലേക്ക് കയറ്റി. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, സിനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഇ.ടി. സന്തോഷ് കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ
ഓഫീസര്‍ (ഡ്രൈവര്‍) പി.വി.ലതേഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഐ.ഷാജീവ്, വി.വി.വിനീഷ്, എം.പി.റിജിന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.