സര്‍ക്കാര്‍ തേക്ക് തടികളുടെ ചില്ലറ വില്‍പ്പന നവംബര്‍-21 ന്.

കാസര്‍ഗോഡ്: കാസര്‍ഗോഡ്, പരപ്പ ഗവ. ടിബര്‍ ഡെപ്പോയില്‍ വീട്ടാവശ്യത്തിനുള്ള തേക്ക് തടികളുടെ ചില്ലറ വില്പന നവംബര്‍ മാസം 21 ന് ആരംഭിക്കും.

പരപ്പ 1958 തേക്ക് തോട്ടത്തില്‍ നിന്നുള്ള ഗുണമേന്മയുള്ള II ബി , III ബി ക്ലാസ്സില്‍ പ്പെട്ട 100 തേക്ക് തടികളാണ് വില്പനക്കായി ഒരുക്കിയിട്ടുള്ളത്.

ആവശ്യമുള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അനുവദിച്ച കെട്ടിട

പെര്‍മിറ്റ്, പ്ലാന്‍, 200രൂപയുടെ മുദ്രപത്രം എന്നിവ സഹിതം ഡെപ്പോയില്‍ എത്തി പണമടച്ചു അന്നേ ദിവസം തന്നെ തടികള്‍ കൊണ്ടുപോകാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 8547602862 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണെന്ന് പരപ്പ ഗവ. ടിബര്‍ ഡിപ്പോ ഓഫീസര്‍ അറിയിച്ചു.