ശിശുദിനത്തില്‍ സമ്മാനവുമായി പരിയാരം എന്‍ എസ് എസ്

പരിയാരം: നവംബര്‍ 14 ശിശുദിനത്തില്‍ പരിയാരം അംഗന്‍വാടി കുട്ടികള്‍ക്ക് സമ്മാനപ്പൊതികളുമായി എന്‍ എസ് എസ് വളണ്ടിയര്‍മാരെത്തി.

കെ.കെ എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് യൂനിറ്റ് നേതൃത്വത്തിലാണ് വിവിധ പഠനോപകരണങ്ങളും കളിക്കോപ്പുകളും അംഗന്‍വാടി കുട്ടികള്‍ക്ക് സമ്മാനിച്ചത്.

എന്‍എസ്എസ് വളണ്ടിയര്‍മാരും അങ്കണവാടി കുട്ടികളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

പ്രിന്‍സിപ്പാള്‍ കെ.അനില്‍, പ്രോഗ്രാം ഓഫീസര്‍ സി.ഷീന, എ.എസ്.ഷെമി, ടി.പ്രകാശന്‍, എന്‍.എസ്.എസ്. വോളണ്ടിയര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.