തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം അനുവദിക്കുക-കെ.എഫ്.എസ്.എ.
തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്‌നിരക്ഷാനിലയത്തിന് വേണ്ടി കാഞ്ഞിരങ്ങാട് അനുവദിച്ച ഭൂമിയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കണമെന്ന് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കെ.എഫ്.എസ.എ യുടെ യൂനിറ്റിലെ മുതിര്‍ന്ന അംഗം കെ. ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി.
നിലയത്തില്‍ വച്ച് നടന്ന സമ്മേളനം കെ.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് ഒ.കെ രജീഷ് ഉദ്ഘാടനം ചെയ്തു.
എ.സിനീഷ് അധ്യക്ഷത വഹിച്ചു.
കെ.എഫ്.എസ.എ കണ്ണൂര്‍ മേഖലാ സെക്രട്ടറി ബൈജു കോട്ടായി, ടി.വി.പ്രകാശന്‍, കെ.വി.സഹദേവന്‍, എ.എഫ്. ഷിജോ, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ 2022 ലെ അഗ്‌നിശമന സേവാ മെഡലിന് അര്‍ഹനായ ഗ്രേഡ് അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രനെ സമ്മേളനത്തില്‍ ആദരിച്ചു.
ഭാരവാഹികള്‍: ശ്രീകാന്ത് പവിത്രന്‍(ലോക്കല്‍ കണ്‍വീനര്‍), പി.വി.ഗിരീഷ്, എ.സിനീഷ് ( മേഖലാ പ്രതിനിധികള്‍) വി.വി. പ്രിയേഷ് (ട്രഷറര്‍).