റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണം-ജനാധിപത്യ കേരള കോണ്‍ഗ്രസ്.

ശ്രീകണ്ഠാപുരം: റബ്ബര്‍ മേഖലയിലുണ്ടായിട്ടുള്ള വിലതകര്‍ച്ച കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ച സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍

പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും റബ്ബറിന് 250 രൂപ തറനില നിശ്ചയിക്കണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി ചെയര്‍മാന്‍ എ.ജെ.ജോസഫ് സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.

ജില്ലാ ജന.സെക്രട്ടറി കെ.പി.അനില്‍കുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാല്‍, ടോമിച്ചന്‍ നടുത്തൊട്ടിയില്‍, ബാബു സെബാസ്റ്റ്യന്‍, ബാബു അണിയറ, ബിജു പുളിക്കല്‍,

ജോസ് മാത്യു, ജയ്‌സണ്‍ ചെമ്പേരി, ജോര്‍ജ് കിളിച്ചുണ്ടന്‍മാക്കല്‍, ജോസ് തെക്കേടം, സണ്ണി പരപരാകത്ത്, ജെസ്റ്റിന്‍ ജോസ്, സണ്ണി പായിക്കാട്, ബെന്നി കാനാട്ട്, ജെയിസ് പുതിയപുറം എന്നിവര്‍ പ്രസംഗിച്ചു.