ഡിസംബര്‍ 1 മുതല്‍ പരിയാരത്ത് പാര്‍ക്കിംഗ് ഫീസ്

പരിയാരം : ഇതര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേതുപോലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കോംപൗണ്ടിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തി തീരുമാനമായി.

ഇതനുസരിച്ച് സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, ഔദ്യോ ഗിക മാധ്യമങ്ങളുടെ വാഹനങ്ങള്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും വിദ്യാര്‍ത്ഥികളുടേയും വാഹനങ്ങള്‍ ഒഴികെയുള്ള എല്ലാ വാഹങ്ങ ള്‍ക്കും പാര്‍ക്കിംഗ് ഫീസ് ബാധകമായിരിക്കും.

നാലുചക്രവാഹനങ്ങള്‍ക്ക് 20 രൂപയും മുച്ചക്ര വാഹനങ്ങള്‍ക്ക് 10 രൂപയും ഇരു ചക്രവാഹനങ്ങള്‍ക്ക് 5 രൂപയുമാണ് ഫീസ്. നാലുമണിക്കൂര്‍ നേരത്തേക്ക് കണക്കാക്കിയാണ് ഈ ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

പാര്‍ക്കിംഗ് ഫീസ് ഇളവു ചെയ്ത മേല്‍ സൂചിപ്പിച്ച വാഹനങ്ങളില്‍ ആയത് തെളിയിക്കുന്ന ഔദ്യോഗികമുദ്ര പതിച്ചിരിക്കണം.

പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുക ജില്ലാകളക്ടര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതിക്ക് കീഴില്‍ അതത് ദിവസം അടക്കുന്ന രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഈ തുക ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കുവേണ്ടിയാണ് വിനിയോഗിക്കുക. മെഡിക്കല്‍ കോളേജിലെത്തുന്ന വാഹനങ്ങള്‍ സംബന്ധിച്ചുള്ള കണക്കെടുപ്പിന്റെ കൂടി ഭാഗമായാണ് പാര്‍ക്കിംഗ് ഫീസ് സംബ്രദായം ഏര്‍പ്പെടുത്തിയത്.

കണ്ണൂര്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്നാണ് മെഡിക്കല്‍ കോളേജിലെ പാര്‍ക്കിംഗ് സംബ്രദായം ചിട്ടപ്പെടുത്തുന്നത്.

ഡിസംബര്‍ 1 മുതല്‍ പാര്‍ക്കിംഗ് ഫീസ് നടപ്പിലാക്കാന്‍ കുടുംബശ്രീ മിഷന്‍ ഭാരവാഹികള്‍ ഉള്‍പ്പടെ പങ്കെടുത്ത് മെഡിക്കല്‍ കോളേജില്‍ നടന്ന യോഗത്തില്‍ തീരുമാനമായതായും അതിന് ആശുപത്രി വികസന സൊസൈറ്റി യോഗം അംഗീകാരം നല്‍കിയതായും പ്രിന്‍സിപ്പാള്‍ ഡോ കെ അജയകുമാര്‍ അറിയിച്ചു.