ഫസ്റ്റ് മിഷന്‍ സക്‌സസ്–നെക്സ്റ്റ് ——ഓപ്പറേഷന്‍ കല്ലിങ്കീല്‍—വൈസ് ചെയര്‍മാന്‍ സ്ഥാനം തെറിക്കും
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അടുത്ത ദൗത്യം കല്ലിങ്കിലിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റല്‍.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വം താല്‍പര്യപ്പെട്ടതുപോലെ അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി
കല്ലിങ്കീല്‍ പത്മനാഭനെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലയിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് അറിയിച്ചു.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്പ്രകാരം തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ സ്ഥാനം ഇതേവരെ രാജിവെക്കാന്‍ കല്ലിങ്കീല്‍ തയ്യാറായിട്ടില്ല.
ഇതേതുടര്‍ന്നാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കുന്നത്. ആദ്യഘട്ടത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് നീക്കംചെയ്യും തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ ആവശ്യപ്പെടും, ഇത് അനുസരിക്കാത്തപക്ഷം അവിശ്വാസത്തിലൂടെ നീക്കംചെയ്യാനാണ് നിര്‍ദ്ദേശം.
കല്ലിങ്കീലിനോടൊപ്പം ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലും ഇല്ലെന്ന് വ്യക്തമായതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നടപടിയും ഉണ്ടാവും.
അടുത്ത ദിവസം തന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് കല്ലിങ്കീലിനെ നീക്കം ചെയ്യും.
പൂക്കോത്ത്‌തെരു വാര്‍ഡ് കൗണ്‍സിലര്‍ കെ.രമേശന്‍ പുതിയ വൈസ് ചെയര്‍മാനാവുമെന്ന കാര്യം ഉറപ്പായിരിക്കയാണ്.