കണ്ണൂര്‍ റൂറല്‍ വനിത സെല്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി-ഫോണ്‍-9497964224-

തളിപ്പറമ്പ്: നിലവില്‍ കണ്ണൂര്‍ സിറ്റി പൊലീസ് ആസ്ഥാനത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കണ്ണൂര്‍ റൂറല്‍ വനിത സെല്‍, കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ പരിധിയില്‍ വരുന്ന തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ കെട്ടിടത്തില്‍ ഇന്ന് തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ കീഴിലുള്ള തളിപ്പറമ്പ്, ആലക്കോട്, കുടിയാന്‍മല, ശ്രീകണ്ഠപുരം, പയ്യാവൂര്‍, പയ്യന്നൂര്‍, പഴയങ്ങാടി, പെരിങ്ങോം, പരിയാരം മെഡിക്കല്‍ കോളേജ്, ചെറുപുഴ, ഇരിട്ടി, ഉളിക്കല്‍, ആറളം, കരിക്കോട്ടകരി, ഇരിക്കൂര്‍, പേരാവൂര്‍, കേളകം, മാലൂര്‍, മുഴക്കുന്ന്

എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്ള പരാതികാര്‍ക്ക് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ റൂറല്‍ വനിത സെല്ലില്‍ പരാതികള്‍ നേരിട്ടു നല്‍കാവുന്നതാണ്. ഫോണ്‍-9497964224.