രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം—- 4  ഭണ്ഡാരങ്ങള്‍ കവര്‍ന്നു-

പരിയാരം: രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം, നാല് ഭണ്ഡാരങ്ങള്‍ കവര്‍ന്നു.

പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏര്യത്തെ മഹാവിഷ്ണു ക്ഷേത്രം, പുലിയൂര്‍ കാളി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

പുലിയൂര്‍ കാളി ക്ഷേത്ര ഭണ്ഡാരം തുറക്കാത്തത് മാസങ്ങളായതിനാല്‍ ചുരുങ്ങിയത് 10,000 രൂപയെങ്കിലും ഉണ്ടാകുമെന്നുമാണ് നിഗമനം.

മഹാവിഷ്ണുക്ഷേത്രത്തില്‍ അടുത്തിടെ ഭണ്ഡാരം തുറന്നതിനാല്‍ വലിയ തുക ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

ഇവിടെ ശ്രീകോവില്‍ തുറക്കാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല.

രണ്ട് ക്ഷേത്രങ്ങളിലേയും ഭണ്ഡാരങ്ങള്‍ പൂര്‍ണമായി ഉപയോഗശൂന്യമായ നിലയിലാണ്.

12,000 രൂപ നഷ്ടം കണക്കാക്കുന്നു. പരിയാരം പോലീസ് അന്വേഷണമാരംഭിച്ചു.