യാത്രാക്ലേശം പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗ് നിവേദനം നല്‍കി.

പരിയാരം: വിദ്യാര്‍ത്ഥികളുടെ യാത്രാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ഇത് സംബന്ധിച്ച് പരിയാരം മണ്ഡലം പ്രസിഡന്റ് കെ.വി.സുരാഗ് പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നിവേദനം നല്‍കി.

പരിയാരം ഹൈവേക്ക് സമീപത്തെ പരിയാരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ബസ്സ് കാത്തുനില്‍ക്കുമ്പോള്‍ ബസ്സുകളൊന്നും കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്താത്തത് വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ബുദ്ധിമുട്ടായി വരികയാണ്.

അതുകൊണ്ട് തന്നെ പല വിദ്യാര്‍ത്ഥികള്‍ക്കും സമയബന്ധിതമായി സ്‌കൂളില്‍ എത്താനോ, ക്ലാസ് കഴിഞ്ഞ് തിരിച്ച് വീട്ടില്‍ എത്താനോ പറ്റുന്നില്ല.

ഈ വിഷയത്തില്‍ അടിയന്തരമായി ഹോംഗാര്‍ഡിനെയോ, പോലീസിനെയോ ഡ്യൂട്ടിക്ക് നിയോഗിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നും. അല്ലാത്തപക്ഷം യൂത്ത് കോണ്‍ഗ്രസ്സ് സമരവുമായി മുന്നോട്ട് പോകുമെന്നും നിവേദനത്തില്‍ പറഞ്ഞിട്ടണ്ട്.