കുട്ടി കാറോടിച്ചു: ആര്‍.സി ഉടമയുടെ ഭാര്യക്ക് പണികിട്ടി.

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയതിന് ആര്‍.സി. ഉടമയുടെ ഭാര്യയുടെ പേരില്‍ കേസെടുത്തു.

കാസര്‍ഗോഡ് വനിതാ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ കെ.അജിതയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം 5.30 ന് നടന്ന വാഹനപരിശോധനയിലാണ് സംഭവം.

മുട്ടത്തൊടി ചിന്‍മയ സ്‌ക്കൂളിന് മുന്‍വശത്ത് വെച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടി കെ.എല്‍-60 യു-5915 കാര്‍ ഓടിച്ചു വരുന്നത് കണ്ട് വാഹനം കൈകാണിച്ച് നിര്‍ത്തിയാണ് നടപടികള്‍ സ്വീകരിച്ചത്.

കുട്ടിയുടെ സുഹൃത്തിന്റെ ഉമ്മയും വിദേശത്തുള്ള ആര്‍.സി.ഉടമയുടെ ഭാര്യയുമായ ബേക്കല്‍ പള്ളിക്കരയിലെ കരിപ്പോടി വീട്ടില്‍ ഫരീദ സിദ്ദീഖിന്റെ(39)പേരിലാണ് കേസ്.

ഗ്രേഡ് സീനിയര്‍ സി.പി.ഒ രാജലക്ഷ്മി, ഡ്രൈവര്‍ അനൂപ് വര്‍ഗീസ് എന്നിവരും എസ്.ഐക്കൊപ്പം പരിശോധനയില്‍ പങ്കെടുത്തു.