കഞ്ചാവ്ബീഡി വലിച്ചതിന് മൂന്നുപേര്‍ക്കെതിരെ കേസ്.
വെള്ളരിക്കുണ്ട്: കഞ്ചാവ് ബീഡിവലിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്. ഇന്നലെ വൈകുന്നേരം പട്രോളിങ്ങിനിടെ വെള്ളരിക്കുണ്ട് എസ്.ഐ എം.വി.ശ്രീദാസന്‍, സീനിയര്‍ സി.പി.ഒ മനോജ്, സി.പി.ഒ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെയാണ് ഇവരെ പിടികൂടിയത്. മാലോത്ത് ചമ്പക്കുളത്തെ ഉഴുന്ന്പാറ വീട്ടില്‍ ക്രിസ്റ്റോ ജോര്‍ജ് തോമസ്(19)നെ മാലോത്ത് അച്ചന്‍കല്ലില്‍ റോഡരികില്‍ വെച്ചാണ് വൈകുന്നേരം 5.35 ന് പിടികൂടിയത്. ബളാല്‍ അത്തിക്കടവിലെ നരിക്കുഴി വീട്ടില്‍ ജേക്കബ് കുര്യാക്കോസ്(20)നെ 5.45 ന് മരുതോംതട്ടില്‍ വെച്ചാണ് പിടികൂടിയത്.
ബേള: പൊതുസ്ഥലത്ത് കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ ബദിയടുക്ക പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ 11 ന് ബേള വിഷ്ണുമൂര്‍ത്തി നഗറിലെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന് പിറകില്‍വെച്ച് കഞ്ചാവ് ബീഡിവലിക്കുകയായിരുന്ന നീര്‍ച്ചാല്‍ അരിയപ്പാടി പള്ളയിലെ കോട്ട ഹൗസില്‍ കെ.എ.അബ്ദുല്‍റഷീദ്(23)ന്റെ പേരിലാണ് കേസ്. എസ്.ഐ കെ.ആര്‍.ഉമേഷിന്റെ നേതൃത്വത്തില്‍ നടന്ന പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്.