കുടുംബശ്രീ വായ്പ തിരിച്ചടക്കാത്ത ഭര്‍ത്താവിനെ ഭാര്യയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചു.

ചന്തേര: കുടുംബശ്രീയില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാത്തിന് ഭാര്യ ഉള്‍പ്പെടയുള്ള സംഘം ഭര്‍ത്താവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി.

നോര്‍ത്ത് തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റാന്‍ വില്ലയില്‍ കെ.ജി.അക്ബറിനാണ് ഇരുമ്പുവടി കൊണ്ട് മര്‍ദ്ദനമേറ്റത്.

16 ന് വൈകുന്നേരം 5.45 ന് വടക്കേകൊവ്വലില്‍ വെച്ചായിരുന്നു സംഭവം.

ഭാര്യ സഫീന, മടക്കര തുരുത്തിയിലെ ഇക്ബാല്‍, കൈതക്കാട് തുരുത്തിയിലെ ഷഫീഖ്, മുസാദിഖ്, മുസ്തഫ, ഖദീജ, ഷഫീന എന്നിവരുടെ പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്.