കരുണ ചാരിറ്റബിള്‍ സൊസൈറ്റി സര്‍ഗ്ഗ സംഗമം സംഘടിപ്പിച്ചു.

തളിപ്പറമ്പ്. തളിപ്പറമ്പ് കരുണ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗീയതക്കെതിരെ മാനവ സാഹോദര്യത്തിനായി എന്ന സന്ദേശമുയര്‍ത്തി സര്‍ഗ്ഗസംഗമം സംഘടിപ്പിച്ചു.

തളിപ്പറമ്പ് ഏരിയയിലെ പതിനാല് യൂണിറ്റുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയിച്ചവരുടെ ഏരിയാ തല മത്സര പരിപാടിയാണ് നടന്നത്.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സംഗമം പ്രശസ്ത ചരിത്രകാരനും മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ ഡോ.ഹുസൈന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.

കരുണ ചെയര്‍മാന്‍ സി. അബ്ദുല്‍ കരീമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മാപ്പിളപ്പാട്ട് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും മൈലാഞ്ചിയിടലിലുമാണ് മത്സരം നടത്തിയത്.

മത്സരവിജയികള്‍ക്ക് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണന്‍ സമ്മാനദാനം നിര്‍വഹിച്ചു.

എന്‍ എ എം കോളേജ് കല്ലിക്കണ്ടി അസിസ്റ്റന്റ് പ്രൊഫ.സി.വി.അബ്ദുല്‍ ഗഫൂര്‍, തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ റംല പക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

സിക്രട്ടറി പി.സി.റഷീദ് സ്വാഗതവും മുന്‍ ഏരിയ സിക്രട്ടറി കെ.പി.എം.റിയാസുദ്ദീന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് റഷീദ് തളിപ്പറമ്പും സംഘവും അവതരിപ്പിച്ച മാപ്പിള ഗാനമേളയും അരങ്ങേറി.