മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിച്ചു.
മുഴപ്പിലങ്ങാട്: ആരോഗ്യമുള്ള ജനതയാണ് നാടിന്റെ വികസനത്തിന് മുതല്‍ കൂട്ടെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനന്‍.
ആ ലക്ഷ്യത്തിന് വേണ്ടിയാവണം ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍.
ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍ ടി.ഒ.മോഹനന്‍.
വാര്‍ഡ് അംഗം പി.കെ.അര്‍ഷാദ് ആദ്ധ്യക്ഷത വഹിച്ചു,
ആരോഗ്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.റജീന, ഫൈസല്‍ ദയനഗര്‍, യു.റയീസ്, സി.ദാസന്‍, ബേബി ഷാന, സജിത്ത് കുമാര്‍, വാര്‍ഡ് കണ്‍വീനര്‍ കെ.ഷബിന്‍, കെ.അഭിജിത് എന്നിവര്‍ സംസാരിച്ചു.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പില്‍ വിദഗ്ദരായ ഡോക്ടര്‍മാര്‍ ജീവിത ശൈലി രോഗങ്ങള്‍, കിഡ്‌നി, ദന്തല്‍, തുടങ്ങിയ വിഭാഗങ്ങളിലായി 400 ഓളം പേരെ പരിശോധിച്ചു.