കണ്ണപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു.

കണ്ണപുരം: അസം സ്വദേശിയെ കുത്തിക്കൊന്നു.

ചെറുകുന്ന് അയ്യോത്തെ സ്റ്റാര്‍ ബോര്‍ഡ് ഇന്‍ഡ്‌സ്ട്രീസില്‍ ജീവനക്കാരനായ അസം ധാമോയ് ജില്ലയിലെ പ്രഹഌദ് ബാറുഹ്(45) ആണ് മരിച്ചത്.

ഇയാളുടെ ബന്ധുകൂടിയായ അസം ലഖിംപൂര്‍ ജില്ലയിലെ ജഗത് ഗൊഗോയി(35) ആണ് കുത്തിയത്.

പ്രതിയെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.

കുടുംബപ്രശ്‌നത്തെചൊല്ലിയുണ്ടായ വഴക്കിനിടയിലാണ് പ്രഹഌദിന് കുത്തേറ്റത്.