കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി.
മാതമംഗലം: അകാലത്തില്‍ മരണപ്പെട്ട വെല്‍ഡിംഗ് ഷോപ്പ് ഉടമ പ്രിയേഷിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ കൈത്താങ്ങ്.
കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം.വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി.
എരമം-കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ kifeua പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ പി.വി.വിജയന്‍, kifeua സംസ്ഥാന വൈസ് പ്രസിഡന്റ് വി.വിജയന്‍, ജില്ലാ പ്രസിഡന്റ് കെ.മനോഹരന്‍, സെക്രട്ടറി ടി.വി.പ്രകാശന്‍,
മാതമംഗലം മേഖല പ്രസിഡന്റ് പി.ആര്‍.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി വി.പി.പവിത്രന്‍ സ്വാഗതവും മാതമംഗലം മേഖല സെക്രട്ടറി പി. ഡി. ദിനേജ് കുമാര്‍ നന്ദിയും പറഞ്ഞു.