ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് യുവാവ് മരണപ്പെട്ടു.

തളിപ്പറമ്പ്: ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് ഇരിങ്ങല്‍ സ്വദേശിയായ യുവാവ് മരിച്ചു.

മാടാളന്‍ എം.അനസ്(30) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

സീതീസാഹിബ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതിവുപോലെ ക്രിക്കറ്റ് കളിക്കാന്‍ എത്തിയതായിരുന്നു.

നെഞ്ചുവേദനിക്കുന്നതായി പറഞ്ഞ് കുഴഞ്ഞുവീണ  ഉടന്‍തന്നെ ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍

കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മാടാളന്‍ അബ്ദുള്ള-ഷര്‍ഫുന്നീസ ദമ്പതികളുടെ മകനാണ്. ഭാര്യ ഷംറ, സഹോദരന്‍ അനിസ്.