ജസ്റ്റിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെത്തേക്ക് മാറ്റി-പോസ്റ്റ്‌മോര്‍ട്ടം കാര്‍ഡിയാക് സര്‍ജന്റെ സാന്നിധ്യത്തില്‍

പരിയാരം: ആഞ്ജിയോഗ്രാം പരിശോധനക്കിടെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ മരണപ്പെട്ട ജസ്റ്റിന്‍ ജോസിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ നാളത്തേക്ക് മാറ്റി. (ഒക്ടോബര്‍-24)

ഇന്നത്തെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നിര്‍ത്തി വെച്ചു. ഹാര്‍ട്ടിന്റെ തകരാറുകള്‍ ഉള്ളതിനാല്‍ നാളെ കാര്‍ഡിയാക് സര്‍ജന്റെ കൂടി

സാന്നിദ്ധ്യത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാമെന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ. എസ്.ഗോപാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തെ

തുടര്‍ന്ന് പോലീസ് അധികാരികളുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നാളെത്തേക്ക് മാറ്റിയത്. സംസ്‌ക്കാര നടപടികള്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്.