എം.എസ്.എഫ് നേതാവിന് മര്‍ദ്ദനം-12 എസ്.എഫ്.ഐക്കാരുടെ പേരില്‍ കേസ്.
തളിപ്പറമ്പ്: സിനിമകാണാന്‍ പോയ എം.എസ്.എഫ് നേതാവിനെ എസ്.എഫ്.ഐക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെ കേസ്.
തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് യൂണിറ്റ് പ്രസിഡന്റ് വാരംകടവ് റോസ് മഹലിലെ മുഹമ്മദ് ജദീറിനാണ്(20) പരിക്കേറ്റത്.
ജദീറിന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്‍കി.
ഇന്നലെ ഉച്ചക്ക് നാലരയോടെ ആലിങ്കീല്‍ തിയേറ്ററിന് സമീപം വെച്ച് സിനിമ കണ്ട് മടങ്ങവെയാണ് ആക്രമിച്ചതെന്നാണ് പരാതി.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പുറമെനിന്നെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ
പ്രിന്‍സിപ്പാളിന് പരാതി നല്‍കിയ വിരോധത്തിന് മര്‍ട്ടിച്ചതായാണ് മുഹമ്മദ് ജദീര്‍ പറയുന്നത്.