ജസ്റ്റിന്റെ മരണം–ചികില്‍സാ പിഴവെന്ന് ആരോപണം, കേസെടുത്തു.
തളിപ്പറമ്പ്: ജസ്റ്റിന്‍ ജോസിന്റെ മരണം ഇടപ്പള്ളി അമൃത ആശുപത്രിക്കെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കുറുമാത്തൂര്‍ ഡയറിയിലെ തേവര്‍കാവില്‍ ഹൗസില്‍ ജോസിന്റെ മകന്‍ ജസ്റ്റിന്‍ ജോസ്(25) ഇന്നലെ പുലര്‍ച്ചെ 4.30 നാണ് അമൃത ആശുപത്രിയില്‍ മരണപ്പെട്ടത്.
ആഞ്ജിയോഗ്രാം പരിശോധനക്കിടയിലാണ് മരണം നടന്നതെന്നതിനാല്‍ തെറ്റായ രീതിയില്‍ ചികില്‍സ നല്‍കിയതാണ് മരണമെന്നാരോപിച്ച് ബന്ധുവായ ടി.ജെ.ജോജി നല്‍കിയ പരാതിയിലാണ് കേസ്.
ജസ്റ്റിന്റെ മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കി.
ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സ നല്‍കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് ചികില്‍സക്കിടെ മരണം സംഭവിച്ചത്.
മേജര്‍ ഹാര്‍ട്ട് സര്‍ജറിയുടെ ഭാഗമായി നടന്ന ആഞ്ജിയോഗ്രാം പരിശോധനക്കിടയിലാണ് മരണം സംഭവിച്ചത്.
ജോമോന്‍-സനു ദമ്പതികളുടെ മകനാണ്.
സഹോദരി ജോസ്‌ന.
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് നെടുമുണ്ട സെന്റ് കാതറിന്‍ ലെബോറെ പള്ളിയില്‍.